ആലപ്പുഴ: 'സ്വച്ഛതാ ഹി സേവ 2025' ക്യാമ്പയിന്റെ ഭാഗമായി ജില്ലയിലെ 78 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലും 'ഒരു ദിവസം ഒരു മണിക്കൂർ ഒരു നേരം' പരിപാടി സംഘടിപ്പിച്ചു. ജില്ലാതല ഉദ്ഘാടനം ആലപ്പുഴ കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡിൽ നഗരസഭ സ്ഥിരംസമിതി അദ്ധ്യക്ഷ എം.ജി. സതീദേവി നിർവഹിച്ചു. ആലപ്പുഴ നഗരസഭ, ശുചിത്വ മിഷൻ, കെ.എസ്.ആർ.ടി.സി എന്നിവയുടെ സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ക്യാമ്പയിന്റെ ഭാഗമായി ജില്ലയിൽ 468 കേന്ദ്രങ്ങളിൽ ഇന്ന് ശുചീകരണം നടന്നു. പരിപാടിയിൽ സ്വച്ഛ് ഭാരത് നോഡൽ ഓഫീസർ സി. ജയകുമാർ, കെ.എസ്.ആർ.ടി.സി എ.ടി.ഒ എ. സെബാസ്റ്റ്യൻ, കെ.എസ്.ആർ.ടി.സി സൂപ്രണ്ട് എസ്. മഞ്ജുള, കെ.എസ്.ആർ.ടി.സി മാലിന്യ സംസ്‌കരണ കോ-ഓർഡിനേറ്റർ പി.ആർ. ശ്രീരാജ്, സെക്ഷൻ ക്ലർക്ക് ബി. ശൈലജ തുടങ്ങിയവർ പങ്കെടുത്തു.