
ചേർത്തല:എസ്.എൻ.ഡി.പി യോഗം ചേർത്തല മേഖലാ കമ്മറ്റിയുടേയും വനിതാ സംഘം മേഖലാ കമ്മറ്റിയുടേയും സംയുക്താഭിമുഖ്യത്തിൽ
വനിതാ സംഘം കേന്ദ്ര സമിതി അംഗവും വയലാർ പഞ്ചായത്ത് അംഗവുമായിരുന്ന ലാലി സരസ്വതിയുടെ അകാല നിര്യാണത്തിൽ അനുശോചന സമ്മേളനം നടത്തി.മേഖല ചെയർമാൻ കെ.പി.നടരാജൻ അദ്ധ്യക്ഷത വഹിച്ചു.കൺവീനർ പി.ഡി.ഗഗാറിൻ അനുശോചന പ്രമേയം അവതരിപ്പിച്ചു.വനിതാ സംഘം മേഖല സെക്രട്ടറി സുനിതാ സേതുനാഥ് സ്വാഗതം പറഞ്ഞു.മേഖല വൈസ് ചെയർമാൻ രവീന്ദ്രൻ അഞ്ജലി,യോഗം ഡയറക്ടർ ബോർഡ് അംഗം അനിൽ ഇന്ദിവരം, വനിതാ സംഘം പ്രസിഡന്റ് ബിൻസി സനൽ,ശോഭിനി രവീന്ദ്രൻ, അജയകുമാർ,ഗംഗ പ്രസാദ്,അമ്പിളി അപ്പുജി എന്നിവർ സംസാരിച്ചു.