ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയൻ വനിതാ സംഘം യൂണിയൻ സമിതിയുടേയും മേഖല ഭാരവാഹികളുടേയും സംയുക്ത നേതൃയോഗം ഇന്ന് ഉച്ചയ്ക്ക് 2.30 ന് യൂണിയൻ സൗധത്തിൽ നടക്കും. വനിതാ സംഘം യൂണിയൻ പ്രസിഡന്റ് സുനിതമ്പാൻ അദ്ധ്യക്ഷയാകും. ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാർ ഉദ്ഘാടനം ചെയ്യും. യൂണിയൻ സെക്രട്ടറി എൻ.അശോകൻ മുഖ്യപ്രഭാഷണം നടത്തും. യൂണിയൻ വൈസ് പ്രസിഡന്റ് ഡി.കാശിനാഥൻ, യോഗം ഡയറക്ടർ ബോർഡ് അംഗങ്ങളായ എം.കെ ശ്രീനിവാസൻ, ഡി.ധർമ്മരാജൻ, വനിതാ സംഘം കോ - ഓർഡിനേറ്റർ പി.എൻ. അനിൽകുമാർ, വനിതാ സംഘം ട്രഷറർ ബീനാഷാജി, കേന്ദ്രസമിതി അംഗങ്ങളായ സിന്ധു രഞ്ജിത്ത്, ശോഭാ പ്രകാശ് എന്നിവർ സംസാരിക്കും. വനിതാ സംഘം യൂണിയൻ സെക്രട്ടറി ഹരിപ്രിയ സ്വാഗതവും വൈസ് പ്രസിഡന്റ് അജിതാറാണി നന്ദിയും പറയും. സംയുക്ത നേതൃയോഗത്തിൽ വനിതാസംഘം യൂണിയൻ സമിതി അംഗങ്ങളും മേഖലകളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ചെയർപേഴ്സൺ, വൈസ് ചെയർപേഴ്സൺ, കൺവീനർ, ജോയിന്റ് കൺവീനർ എന്നിവർ പങ്കെടുക്കണമെന്ന് വനിതാ സംഘം യൂണിയൻ സെക്രട്ടറി അറിയിച്ചു.