ചേർത്തല: കെ.എസ്.എസ്.പി.യു മാരാരിക്കുളം വടക്ക് യൂണീറ്റ് കുടുംബ മേള നാളെ രാവിലെ 9.30ന് കണിച്ചുകുളങ്ങര എസ്.സി.ബി ഓഡിറ്റോറിയത്തിൽ നടക്കും. പി.പി.ചിത്തരഞ്ജൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. യൂണീറ്റ് പ്രസിഡന്റ് വി.കെ.മോഹനദാസ് അദ്ധ്യക്ഷത വഹിക്കും.മുതിർന്ന പെൻഷൻകാരെ സംസ്ഥാന കമ്മിറ്റി അംഗം എം.വി.സോമൻ ആദരിക്കും.പ്രതിഭകളെ ജില്ലാ കമ്മിറ്റി അംഗം എൻ.പരമേശ്വരൻ ആദരിക്കും.ബ്ലോക്ക് പ്രസിഡന്റ് കെ.കൈലാസൻ വിദ്യാർത്ഥികളെ അനുമോദിക്കും. തുടർന്ന് നടക്കുന്ന ആരോഗ്യ ബോധവത്കരണ ക്ലാസിൽ നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ.പി.എൻ.ലക്ഷ്മീ വിഷയം അവതരിപ്പിക്കും.സെക്രട്ടറി പി.വി.സാനു സ്വാഗതവും ട്രഷറർ ഭാസ്ക്കരൻനായർ നന്ദിയും പറയും.