ഹരിപ്പാട്. ഓൾ കേരള ഫോട്ടോഗ്രാഫേഴ്സ് അസോസിയേഷൻ ഹരിപ്പാട് ഈസ്റ്റ് യൂണിറ്റ് സമ്മേളനം പെൻഷൻ ഭവനിൽ നടന്നു. യൂണിറ്റ് പ്രസിഡന്റ് ശ്യാം പള്ളിപ്പാടിന്റെ അദ്ധ്യക്ഷതയിൽ കൂടിയ യോഗം മേഖലാ പ്രസിഡന്റ് സാബു വേണി ഉദ്ഘാടനം ചെയ്തു. സംസ്ഥാന വെൽഫെയർ ചെയർമാൻ ബി.ആർ സുദർശൻ മുഖ്യ പ്രഭാഷണം നടത്തി. യൂണിറ്റ് സെക്രട്ടറി റെജി ഫിലിപ്പ് വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. മേഖല ജോയിന്റ് സെക്രട്ടറി മനു കണ്ണന്താനം സംഘടനാ റിപ്പോർട്ട് അവതരിപ്പിച്ചു. എസ്.എസ്.എൽ.സി, പ്ലസ്ടു ക്യാഷ് അവാർഡ് വിതരണം നടന്നു. ആർ.സുദർശൻ, വാസുദേവകുറുപ്പ് , മനു കണ്ണന്താനം എന്നിവരെ ആദരിച്ചു. വെസ്റ്റ് യൂണിറ്റ് പ്രസിഡന്റ് കലാധരവാര്യർ, സെക്രട്ടറി ബി.ബാബുരജ് , പി.ആർ.ഒ സജി ഹരിപ്പാട്, ലിബിൻ ഫിലിപ്പ്, ജഗന്നാഥൻ എന്നിവർ സംസാരിച്ചു. പുതിയ ഭരണ സമിതി പ്രസിഡന്റ് ശ്യാം പള്ളിപ്പാട് , സെക്രട്ടറി റെജി ഫിലിപ്പ്, ട്രഷറർ ലിബിൻ ഫിലിപ്പ് എന്നിവരെ തിരഞ്ഞെടുത്തു.