കായംകുളം: എരുവ നളന്ദ കലാ സാംസ്കാരിക വേദി ഗ്രന്ഥശാലയുടെ 34-ാം മത് വാർഷികവും അഞ്ചാമത് സംസ്ഥാന പ്രൊഫഷണൽ നാടകോത്സവവും 29 മുതൽ ഒക്ടോബർ 5 വരെ നടക്കും.വിവിധ വിഷയങ്ങളിൽ സെമിനാറുകൾ കലാകായിക മത്സരങ്ങൾ ആദരവ് എന്നിവ നാടകോത്സവത്തിന്റെ ഭാഗമായി നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
29 ന് വൈകിട്ട് 5 ന് യു.പ്രതിഭ എം.എൽ.എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് ജി.സദാശിവൻ അദ്ധ്യക്ഷത വഹിക്കും.ആറാമത് നളന്ദപുരസ്ക്കാരം ഗാനരചയിതാവ് വയലാർ ശരത്ചന്ദ്ര വർമ്മയ്ക്ക് നൽകും. സെക്രട്ടറി പ്രദിപ് അച്ചൂസ്,സിനിമാതാരം പ്രമോദ് വെളിയനാട്,പത്തിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എൽ.ഉഷ വാർഡ് മെമ്പർമാരായ ദീപക്ക് എരുവ,രാജീവ് രാമപുരം,എന്നിവർ സംസാരിക്കും രാത്രി 7.30 മുതൽ കടയ്ക്കാവൂർ എസ്.എസ്. നടനസഭ അവതരിപ്പിക്കുന്ന നാടകം "വിക്ടറി ആർട്സ് ക്ലബ്ബ്".
30 ന് വൈകിട്ട് 5 ന് കവിയരങ്ങിൽ ഡോ.ചേരാവള്ളി ശശി വിഷയാവതരണം നടത്തും രാത്രി 7.30 മുതൽ കോഴിക്കോട് സങ്കീർത്തനയുടെ നാടകം "കാലം പറക്കണ്". ഒക്ടോബർ 1 ന് വൈകിട്ട് 5 മുതൽ സെമിനാർ "സി.ജി ഗോപിനാഥും നാടകവും" അഡ്വ.സി.ജി സുരേഷ് ബാബു വിഷയാവതരണം നടത്തും. രാത്രി 7.30 ന് വള്ളുവനാട് നാദം അവതരിപ്പിക്കുന്ന നാടകം "കാഴ്ചബംഗ്ലാവ്". 2 ന് വൈകിട്ട് 5 ന് സെമിനാർ "വർത്തമാനകാല ഇന്ത്യയിൽ ഗാന്ധിയൻ ചിന്തകളുടെ പ്രസക്തി" എന്ന വിഷയത്തിൽ പത്തിയൂർ ഷാജി വിഷയാവതരണം നടത്തും വൈകിട്ട് 7.30 മുതൽ തിരുവനന്തപുരം ഡ്രിം കേരള അവതരിപ്പിക്കുന്ന "അകത്തേക്ക് തുറന്നിട്ട വാതിൽ".3 ന് വൈകിട്ട് 5 ന് സെമിനാർ "സൗന്ദര്യ സങ്കൽപ്പം" പത്തിയൂർ വിശ്വൻ വിഷയാവതരണം നടത്തും, വൈകിട്ട് 7.30 ന് വള്ളുവനാട് ബ്രഹ്മയുടെ നാടകം "പകലിൽ മറഞ്ഞിരുന്നൊരാൾ" . 4 ന് ഉച്ചയ്ക്ക് 2 ന് കലാകായിക മത്സരങ്ങൾ ,വൈകിട്ട് 5 ന് സെമിനാർ "കുട്ടികളിൽ ഉണ്ടാകുന്ന മാനസിക സംഘർഷങ്ങൾ" ഡോ.ഷമീന അബ്ദുള്ള വിഷയാവതരണം നടത്തും , വൈകിട്ട് 7.30 ന് നാടകം അമ്പലപ്പുഴ സാരഥിയുടെ നാടകം "നവജാത ശിശു വയസ് 84".
5 ന് രാവിലെ 10 മുതൽ കലാ മത്സരങ്ങൾ, വൈകിട്ട് 5 ന് സമാപന സമ്മേളനം ഗാന്ധിഭവൻ ഡയറക്ടർ ഡോ.പുനലൂർ സോമരാജൻ ഉദ്ഘാടനം ചെയ്യും. എസ് .അജയകുമാർ അദ്ധ്യക്ഷത വഹിക്കും. കായംകുളം ഡിവൈ. എസ്.പി ടി.ബിനുകുമാർ മുഖ്യാതിഥിയാകും ജില്ലാ പഞ്ചായത്ത് അംഗം കെ.ജി സന്തോഷ് സമ്മാനദാനം നടത്തും. രാത്രി 7 ന് നാടകം "മരപ്പാവകൾ" ,7.30 ന് കലാ സന്ധ്യ.
വാർത്താ സമ്മേളനത്തിൽ നളന്ദ പ്രസിഡന്റ് എസ്. അജയകുമാർ,സെക്രട്ടറി പ്രദീപ് അച്ചൂസ്,ട്രഷറർ ശശികുമാരൻപിള്ള ഗ്രന്ഥശാല പ്രസിഡന്റ് ജി. സദാശിവൻ,സെക്രട്ടറി പ്രഭാഷ് പാലാഴി,വൈസ് പ്രസിഡന്റ് പത്തിയൂർ വിശ്വൻ എന്നിവർ പങ്കെടുത്തു.