
ഹരിപ്പാട്: ഐ.എച്ച്.ആർ.ഡി.യുടെ കീഴിൽ പ്രവർത്തിക്കുന്ന കോളേജ് ഓഫ് അപ്ലൈഡ് സയൻസ് കാർത്തികപ്പള്ളി, കഴിഞ്ഞ അദ്ധ്യയനവർഷത്തിൽ വിജയകരമായി കോഴ്സ് പൂർത്തിയാക്കിയ വിദ്യാർത്ഥികളെ ആദരിക്കുന്ന ബിരുദദാന-അനുമോദന ചടങ്ങ് നടന്നു. രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്തു. ശ്രീനാരായണ ഗുരു ഓപ്പൺ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ.ഡോ.വി.പി. ജഗതിരാജ് മുഖ്യാതിഥിയായി പങ്കെടുത്തു. ഡോ.വി.എ.അരുൺകുമാർ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ സർട്ടിഫിക്കറ്റുകളും മെഡലുകളും വിതരണം ചെയ്തു. ബി.എസ്.സി കമ്പ്യൂട്ടർ സയൻസിലെ ബി.ലക്ഷ്മി സ്വർണമെഡലും ബി.സി.എയിലെ ലയ സുനിൽ വെള്ളിമെഡലും നേടി. കൂടാതെ കോളേജ് മാഗസിനും ന്യൂസ്‌ലെറ്ററും പ്രകാശനം ചെയ്തു. ഡോ.ലത.പി, പി.ടി.എ പ്രസിഡന്റ് എ.അൻസാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ ഡോ. ഷാജി.എൽ സ്വാഗതവും രജിമോൻ വി.ആർ.നന്ദിയും പറഞ്ഞു.