ആലപ്പുഴ: ഭാവി വികസന വിഷയങ്ങളിലെ ജനങ്ങളുടെ അഭിപ്രായങ്ങളും ആശയങ്ങളും സമാഹരിക്കുന്നതിന് സംസ്ഥാനത്തെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും സംഘടിപ്പിക്കുന്ന വികസന സദസ്സിന് ജില്ലയിൽ 29ന് തുടക്കമാകും. പുന്നപ്ര തെക്ക് ഗ്രാമപഞ്ചായത്തിലാണ് ജില്ലാതല ഉദ്ഘാടനം. ഉച്ചയ്ക്ക് രണ്ടിന് മാർ ഗ്രിഗോറിയോസ് ഓഡിറ്റോറിയത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി സദസ്സ് ഉദ്ഘാടനം ചെയ്യും. കളക്ടർ അലക്സ് വർഗീസ് പ്രോഗ്രസ് റിപ്പോർട്ട് പ്രകാശനം ചെയ്യും.
വിവിധദിവസങ്ങളിലായി ജില്ലയിലെ എല്ലാ തദ്ദേശസ്ഥാപനങ്ങളിലും വികസനസദസ്സ് നടക്കും.