chennithala-mahatma-schoo

മാന്നാർ: സംസ്ഥാനത്തെ പൊതു വിദ്യാഭ്യാസ രംഗം ലോകോത്തര നിലവാരത്തിലേക്ക് ഉയർത്താനുള്ള ശ്രമങ്ങളാണ് പിണറായി സർക്കാർ നടത്തിവരുന്നതെന്ന് മന്ത്രി സജി ചെറിയാൻ പറഞ്ഞു. ചെന്നിത്തല മഹാത്മ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന് പുതുതായി നിർമ്മിച്ച കെട്ടിടം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി സജി ചെറിയാൻ. മാനേജിംഗ് കമ്മിറ്റി പ്രസിഡന്റ് സി.കെ ചെറിയാൻ കോട്ടപ്പുറത്ത് അദ്ധ്യക്ഷനായി. പൂർവ വിദ്യാർത്ഥികൂടിയായ രമേശ് ചെന്നിത്തല എം.എൽ.എ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ചെന്നിത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.സുകുമാരി, ഗ്രാമപഞ്ചായത്ത് സ്ഥിരംസമിതി അദ്ധ്യക്ഷൻ ദിപു പടകത്തിൽ, ഗ്രാമപഞ്ചായത്തംഗം ദീപ രാജൻ, കെ.നാരായണപിള്ള, അനിൽ വൈപ്പുവിള, സതീഷ് ചെന്നിത്തല, ജി.ഹരികുമാർ, പ്രവീൺ, ജി.ജയദേവ്, വി.അശ്വതി, കെ.വിജയ ലക്ഷ്മി എന്നിവർ സംസാരിച്ചു. സ്കൂൾ മാനേജർ ഗോപി മോഹനൻ നായർ സ്വാഗതവും സെക്രട്ടറി ജി.യോഹന്നാൻ നന്ദിയും പറഞ്ഞു.