
മാവേലിക്കര : ആലപ്പുഴ സൗത്ത് ജില്ലാകമ്മറ്റിയുടെ നേതൃത്വത്തിൽ പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യാജന്മവാർഷികം ആചരിച്ചു ആലപ്പുഴ മേഖലാ പ്രസിഡന്റ് എൻ ഹരി ഉദ്ഘാടനം ചെയ്തു. പണ്ഡിറ്റ് ദീൻദയാൽ ഉപാധ്യായുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി. ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി, ജനറൽ സെക്രട്ടറിമാരായ അഡ്വ.കെ.കെ.അനൂപ്, പി.ബി.അഭിലാഷ് കുമാർ, മാവേലിക്കര മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.വി .അരുൺ, മഹിളാമോർച്ച ജില്ലാപ്രസിഡന്റ് പൊന്നമ്മ സുരേന്ദ്രൻ, യുവമോർച്ച മണ്ഡലം പ്രസിഡന്റ് മുരളി കൃഷ്ണൻ തുടങ്ങിയവർ പങ്കെടുത്തു.