photo

മാവേലിക്കര : ബി.ജെ.പി സംസ്ഥാനതലത്തിൽ ആരംഭിച്ച ഗൃഹസമ്പർക്കത്തിന്റെ ആലപ്പുഴ സൗത്ത് ജില്ലാതല ഉദ്ഘാടനം ജില്ലാ അദ്ധ്യക്ഷൻ സന്ദീപ് വാചസ്പതി നിർവഹിച്ചു. മാവേലിക്കര കോടതി ജംഗ്ഷനിലെ അഭിഭാഷകരുടെ ഓഫീസുകളിൽ സമ്പർക്കം നടത്തി.മേഖലാ അദ്ധ്യക്ഷൻ എൻ.ഹരി ജില്ലാ ജനറൽ സെക്രട്ടറി കൃഷ്ണകുമാർ രാംദാസ്, ജില്ലാ സെക്രട്ടറി സതീഷ് ചെറുവല്ലൂർ , മണ്ഡലം പ്രസിഡന്റ് അഡ്വ.കെ.വി.അരുൺ തുടങ്ങിയവർ നേതൃത്വം നൽകി.