മാന്നാർ : മാന്നാർ നായർ സമാജത്തിന്റെ 123-ാം ജന്മദിനാഘോഷം നാളെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. രാവിലെ 10ന് അക്ഷര നായർ സമാജം ഇംഗ്ലീഷ് മീഡിയം സ്കൂളിൽ പ്രസിഡന്റ് എ. ഹരീന്ദ്രകുമാർ അദ്ധ്യക്ഷനാകുന്ന ജന്മദിന സമ്മേളനം ആകാശവാണി മുൻ പ്രോഗ്രാം എക്സിക്യൂട്ടീവ് മുരളീധരൻ തഴക്കര ഉദ്ഘാടനം ചെയ്യും. യോഗത്തിൽ എസ്.എസ്.എൽ.സി, സി.ബി.എസ്.ഇ, ഐ.സി.എസ്.സി, പ്ലസ് ടു വിഭാഗങ്ങളിൽ ഉന്നത വിജയം നേടിയ വിദ്യാർത്ഥികൾക്ക് അനുമോദനവും ക്യാഷ് അവാർഡ് വിതരണവും നടക്കും. പ്രസിഡന്റ് ഹരീന്ദ്രകുമാർ, വൈസ് പ്രസിഡന്റ് എൽ.പി സത്യപ്രകാശ്, സെക്രട്ടറി പി.സുരേഷ് കുമാർ, ട്രഷറർ കെ.ആർ രജനീഷ്, കമ്മിറ്റിയഗം ഡി.വേണു കുമാര്‍ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.