ചാരുംമൂട്: ദേശിങ്ങനാട് സഹോദയ കോംപ്ലക്സ് സംഘടിപ്പിക്കുന്ന 3-ാമത് സി.ബി.എസ്.ഇ സ്കൂളുകളുടെ ജില്ലാതല കലോത്സവം ‘മഞ്ജീരധ്വനി - 2025’ നൂറനാട് പാറ്റൂർ ശ്രീബുദ്ധാ സെൻട്രൽ സ്കൂളിൽ ഇന്നും നാളെയും നടക്കും. രണ്ടായിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. ഇന്ന് രാവിലെ 8.30 ന് ഗായിക അവനി വെഞ്ഞാറമ്മൂട് കലോത്സവം ഉദ്ഘാടനം ചെയ്യും. നാളെ എം.എസ്.അരുൺ കുമാർ എം എൽ.എ വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്യും.