
മാന്നാർ: കുട്ടംപേരൂർ ശാന്തിനിവാസ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ ചെറുകോൽ ഈഴക്കടവ് അൽഫോൻസാ ധ്യാനകേന്ദ്രത്തിൽ ഓണാഘോഷവും ഓണപ്പുടവ വിതരണവും 46-ാമത് പൊതിച്ചോറ് വിതരണവും നടത്തി. മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരാ ദാസ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി കൺവീനർ സതീഷ് ശാന്തിനിവാസ് അദ്ധ്യക്ഷത വഹിച്ചു. സുഭാഷ് ബാബു.എസ്, കോശി പൂവടിശ്ശേരി, ബിന്ദു കളരിക്കൽ, ജിതു തങ്കച്ചൻ, മത്തായി.എൻ, സലിം ചാപ്രായിൽ എന്നിവർ സംസാരിച്ചു.