
ചാരുംമൂട്: നൂറനാട് കാവുംപാട് നൂർമൻസിൽ സി .ഹനീഫ റാവുത്തർ (78) നിര്യാതനായി. സി.പി.ഐ പാലമേൽ ലോക്കൽ കമ്മറ്റി മുൻ അംഗവും കെ.എസ്.ആർ.ടി.സി എംപ്ലോയീസ് മുൻ നേതാവും നൂറനാട് 4018 സർവ്വീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് മുൻ അംഗവുമായിരുന്നു. സി.പി.ഐ നൂറനാട് ടൗൺ ബ്രാഞ്ച് കമ്മിറ്റി അംഗമായി പ്രവർത്തിച്ച് വരികയായിരുന്നു. ഭാര്യ: സുഹ്റാമ്മാൾ. മക്കൾ: നജീബ്, നജിദ. മരുമകൻ: ഷാജഹാൻ.