fdwsafasf

4 പഞ്ചായത്തുകളിൽ കുടിവെള്ളവിതരണം മുടങ്ങി

തുറവൂർ: ദേശീയപാതയ്ക്ക് അരികിൽ കാന പണിയുന്നതിനായി കുഴിയെടുക്കുന്നതിനിടെ വീണ്ടും ജപ്പാൻ ശുദ്ധജലവിതരണ പൈപ്പ് പൊട്ടി. ചൊവ്വാഴ്ച വൈകിട്ടാണ് ദേശീയപാതയിൽ തുറവൂർ കവലയ്ക്ക് വടക്ക് പെട്രോൾ പമ്പിനു സമീപത്ത് കുഴൽ പൊട്ടിയത്.

കാന പണിയുന്നതിനായി മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിയെടുക്കുന്നതിനിടെയാണ് 700 എം.എം വ്യാസമുള്ള ജി.ആർ.പി കുഴൽ പൊട്ടിയത്. കരാർ ഏറ്റെടുക്കാൻ ആളെ കിട്ടാതെ വന്നതോടെ അറ്റകുറ്റപ്പണി തടസപ്പെട്ടു. മാക്കേക്കടവിലെ ശുദ്ധീകരണശാലയിൽ നിന്നുമുള്ള പ്രധാന പൈപ്പാണ് പൊട്ടിയത്.സംഭവം നടന്ന ഉടനെ പമ്പിംഗ് നിർത്തിവച്ചു. വ്യാഴാഴ്ച അറ്റകുറ്റപ്പണി ആരംഭിച്ചു. വെള്ളിയാഴ്ച ഉച്ചയോടെ കുടിവെള്ളം പമ്പു ചെയ്യാനാകുമെന്നാണ് വാട്ടർ അധികൃതർ അറിയിച്ചത്. പൈപ്പ് പൊട്ടിയതോടെ തുറവൂർ,പട്ടണക്കാട് കടക്കരപ്പള്ളി,വയലാർ പഞ്ചായത്തുകളിൽ മൂന്നു ദിവസമായി കുടിവെള്ള വിതരണം തടസപ്പെട്ടു.