gvdxfdxgvf

മുഹമ്മ: ലയൺസ് ഇന്റർനാഷണൽ ഡിസ്ട്രിക്ട് 318 സിയുടെ ആഭിമുഖ്യത്തിൽ കാർഡിയോ പൾമനറി പുനർജ്ജീവന(സി.പി.ആർ) പരിശീലനവും സാനിറ്ററി നാപ്കിൻ ഇൻസിനറേറ്ററുകളുടെ വിതരണവും ലയൺസ് ഡിസ്ട്രിക്ട് 318സി യുടെ ഗവർണർ കെ.ബി. ഷൈൻ കുമാർ ഉദ്ഘാടനം ചെയ്തു. കാർഡിയോ പൾമണറി പുനർജീവന പദ്ധതിയുടെ ഡിസ്ട്രിക് സെക്രട്ടറിയും ട്രെയിനറുമായ ടി. കെ. അരുൺ സി.പി.ആർ പരിശീലന ക്ലാസുകൾ എടുത്തു. ആലപ്പുഴ എസ്.ഡി.വി സെൻട്രൽ സ്കൂളിലെ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കുമാണ് പരിശീലനം നൽകിയത്. റീജിയൺ ചെയർമാൻ അഡ്വ. ടി.സജി അദ്ധ്യക്ഷത വഹിച്ചു. സ്കൂൾ പ്രിൻസിപ്പൽ സവിത എസ്.ചന്ദ്രൻ, ലയൺസ് ഡിസ്ട്രിക്ട് ക്യാബിനറ്റ് ട്രഷറർ വർഗീസ് ജോസഫ്, ചീഫ് പ്രോഗ്രാം കോ-ഓർഡിനേറ്റർ സിബി ഫ്രാൻസിസ്, ഇൻസിനറേറ്റർ പ്രോജക്ട് സെക്രട്ടറി ടി.ഒ.ജോൺസൺ, സോൺ ചെയർപേഴ്സൺമാരായ അഡ്വ. പ്രിയ അരുൺ, മഹേന്ദ്രൻ.പി, കിഷോർ ചാറ്റർജി, ലയൺസ് ക്ലബ്ഒഫ് ആലപ്പുഴ സെൻട്രൽ പ്രസിഡന്റ് ഡോ. രൂപേഷ് സുരേഷ്, സ്കൂൾ ട്രെയിനിംഗ് കോ-ഓർഡിനേറ്റർ നിത്യ ജോസ് എന്നിവർ സംസാരിച്ചു.