മാവേലിക്കര: ബാർ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബാർ അസോസിയേഷൻ ലോഗോ അനാച്ഛാദനവും മെരിറ്റ് അവാർഡ് വിതരണവും നടത്തി. സമ്മേളന ഉദ്ഘാടനവും ലോഗോ അനാച്ഛാദനവും ജില്ലാ ജഡ്ജി കെ.കെ.ബാലകൃഷ്ണൻ നിർവ്വഹിച്ചു. മെരിറ്റ് അവാർഡ് വിതരണം ജുഡീഷ്യൽ അക്കാഡമി ഡയറക്ടർ കെ.എൻ.സുജിത്ത് നിർവ്വഹിച്ചു. പ്രസിഡന്റ് അഡ്വ.എസ്.ശങ്കരൻ തമ്പി അധ്യക്ഷനായി. അഡീഷണൽ ജില്ലാ ജഡ്ജിമാരായ വി.ജി.ശ്രീദേവി, ആജ് സുദർശൻ, പി.പി.പൂജ, കുടുംബ കോടതി ജഡ്ജി അബ്ദുൾ ജലീൽ, സബ് ജഡ്ജ് അമ്പിളി ചന്ദ്രൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് ജഫിൻ രാജ് എന്നിവർ സംസാരിച്ചു. അഡ്വ.ജസ്നിൻ സലിം പ്രാരംഭ പ്രാർത്ഥന നടത്തി. സെക്രട്ടറി അഡ്വ.ശ്രീരൂപ് ഗോവിന്ദ് സ്വാഗതവും സീനിയർ എക്സിക്യൂട്ടീവ് മെമ്പർ അഡ്വ.കെ.അശോക് കുമാർ നന്ദിയും പറഞ്ഞു.