മാവേലിക്കര: തഴക്കര സുബ്രഹ്മണ്യ സ്വാമിക്ഷേത്രത്തിലെ ശ്രീസുബ്രഹ്മണ്യ ക്ഷേത്ര കലാപീഠത്തിൽ പഞ്ചാരിമേള പഠനം പൂർത്തിയാക്കിയ 19 പേരുടെ അരങ്ങേറ്റം നാളെ വൈകിട്ട് 4ന് ക്ഷേത്രാങ്കണത്തിൽ നടക്കും. തന്ത്രി അക്കീരമൻ കാളിദാസ ഭട്ടതിരിപ്പാട് ഉദ്ഘാടനം ചെയ്യും. ഹൈന്ദവ സേവാസമിതി പ്രസിഡന്റ് ഡി.ജയപ്രകാശ് അധ്യക്ഷനാവും. തഴക്കര പഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ് അംബിക സത്യനേശൻ അന്നിവർ പങ്കെടുക്കും. മേളപ്രമാണി ആർ.എൽ.വി.ശ്യാം ശശിധരന്റെ ശിക്ഷണത്തിലാണ് 19 പേരും പഠനം പൂർത്തിയാക്കിയതെന്ന് ഭാരവാഹികളായ ഡി.ജയപ്രകാശ്, ആർ.മനോജ്, ടി.ആർ.രാജേന്ദ്രൻ, ശ്യാം,ശശിധരൻ, പി.പ്രവീൺ എന്നിവർ അറിയിച്ചു.