മാവേലിക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര ടൗൺ യൂണിറ്റിന്റെ കുടുംബ സംഗമവും ഓണാഘോഷവും നാളെ രാവിലെ 10.30 മുതൽ മാവേലിക്കര കോപ്പറേറ്റീവ് ഓഡിറ്റോറിയത്തിൽ നടക്കും. സംസ്ഥാന പ്രസിഡന്റ് രാജു അപ്സര ഉദ്ഘാടനം ചെയ്യും. എം.എസ്.അരുൺകുമാർ എം.എൽ.എ മുഖ്യാതിഥിയാകും. മുൻ ഡി.ജി.പി ഡോ.അലക്സാണ്ടർ ജേക്കബ് മുഖ്യപ്രഭാഷണം നടത്തും. മാവേലിക്കര മുൻസിപ്പൽ ചെയർമാൻ നൈനാൻ.സി.കുറ്റിശേരിലിനെ ആദരിക്കും. തുടർന്ന് കലാപരിപാടികൾ, ഓണസദ്യ, നറുക്കെടുപ്പ് എന്നിവയും നടക്കുമെന്ന് ഭാരവാഹികളായ പ്രസിഡന്റ് ജോസഫ് ജോൺ, സെക്രട്ടറി എ.നന്ദകുമാർ, ട്രഷറാർ എസ്.ജലീൽ, സ്വാഗതസംഘം കൺവീനർമാരായ ജനാർദ്ദനൻ അയ്യപ്പാസ്, ജോൺസൺ ചിറ്റിലപ്പള്ളി, പുഷ്പാകരൻ സൗപർണ്ണിക, സനൂപ് സ്വപ്ന എന്നിവർ അറിയിച്ചു.