
കുട്ടനാട് : പാടത്തിന്റെ മോട്ടോർ മടയിൽ വള്ളം മറിഞ്ഞ് കടകൽക്കൂട്ടത്തിനടിയിൽപ്പെട്ട് ശ്വാസംമുട്ടി കർഷകൻ മരിച്ചു. മുട്ടാർ പഞ്ചായത്ത് രണ്ടാം വാർഡ് മിത്രക്കരി മേപ്രത്തുശ്ശേരിൽ എം. ഇ മാത്തുക്കുട്ടി (63) ആണ് മരിച്ചത്. ഇന്നലെ രാവിലെ എട്ടോടെയായിരുന്നു അപകടം.
തനിക്ക് എട്ടേക്കറോളം കൃഷിയുള്ള മുട്ടാറിലെ ചെമ്പടിടി പുതുവൽ പാടശേഖരത്തേക്ക് മാത്തുക്കുട്ടി വള്ളത്തിൽ പോകുന്നതിനിടെ രാമങ്കരി പടവ് പാടശേഖരത്തിന്റെ മോട്ടോർ മടയിൽ വള്ളം മറിഞ്ഞ് ഒഴുക്കിൽപ്പടുകയായിരുന്നു. സംഭവം അറിഞ്ഞ് നാട്ടുകാർ ഓടിക്കൂടിയെങ്കിലും രക്ഷിക്കാനായില്ല. മെഡിക്കൽ കോളേജ് ആശുപത്രിയിലെ പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നല്കിയ മൃതദേഹം എടത്വാ ജൂബിലി ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക് 2ന് മിത്രക്കരി സെന്റ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ. ഭാര്യ :മറിയാമ്മ . മകൻ: ടോജി മാത്യു. മരുമകൾ :ആൽബി .