
അമ്പലപ്പുഴ: അമ്പലപ്പുഴ മണ്ഡലം സാംസ്കാരികോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച തോട്ടപ്പള്ളി ഫെസ്റ്റ് എച്ച് .സലാം എം. എൽ. എ ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ പുറക്കാട് പഞ്ചായത്ത് പ്രധിഡന്റ് എ.എസ്.സുദർശനൻ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബരാകേഷ്, പഞ്ചായത്ത് പ്രസിഡന്റുമാരായ ശോഭ ബാലൻ, എസ്. ഹാരിസ്, പി. ജി. സൈറസ്, സജിത സതീശൻ, ജില്ലാ പഞ്ചായത്തംഗം ഗീതാ ബാബു, നഗരസഭാ സ്ഥിരം സമിതി അദ്ധ്യക്ഷ എ .എസ്. കവിത,ബ്ലോക്ക് പഞ്ചായത്തംഗം ആർ .രാജി, പ്രൊഫ. എൻ. ഗോപിനാഥൻ പിള്ള, എ . ഓമനക്കുട്ടൻ, ഇ .കെ. ജയൻ, സി. ഷാംജി, അലിയാർ എം മാക്കിയിൽ, എച്ച് .സുബൈർ എന്നിവർ സംസാരിച്ചു. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി സെക്രട്ടറി എസ്. പ്രദീപ് സ്വാഗതം പറഞ്ഞു.