dfsd

കുത്തിയതോട്: കിഴക്കേ ചമ്മനാട് ഭഗവതി ക്ഷേത്രത്തിൽ നവരാത്രിയുവുത്സവത്തിനും സോപാന സംഗീതോത്സവത്തിനും തിരിതെളിഞ്ഞു. ദേവീഭാഗവത പാരായണം, ദേവീമാഹാത്മ പ്രഭാഷണങ്ങൾ, നാരായണീയ പാരായണങ്ങൾ, സർവ്വൈശ്വര്യപൂജ,നാരങ്ങാ വിളക്ക് പൂജ, കുമാരി പൂജ, സുമംഗലിപൂജ, അക്ഷരദേവതാ പൂജ, ചണ്ഡികാഹോമം , നൃത്തസന്ധ്യകൾ, സംഗീത കച്ചേരികൾ, തിരുവാതിര, വയലിൻ കച്ചേരി , ഫ്യൂഷൻ തിരുവാതിര, കൈകൊട്ടിക്കളി എന്നിവ നടക്കും. നവരാത്രി ഉത്സവത്തിന്റെ ഉദ്ഘാടനം മേളപ്രമാണി ചേരാനല്ലൂർ ശങ്കരൻ കുട്ടൻമാരാരും സോപാന സംഗീതോത്സവത്തിന്റെ ഉദ്ഘാടനം തിരക്കഥാകൃത്ത് വാരനാട് സുനീഷും നിർവ്വഹിച്ചു. ദേവസ്വം പ്രസിഡന്റ് എസ്.ദിലീപ്കുമാർ അദ്ധ്യക്ഷത വഹിച്ചു സമാരംഭസഭയിൽ ദേവസ്വം സെക്രട്ടറി പി.എം രമണൻ, എസ്.എൻ.ഡി.പി യോഗം ശാഖാ ഭാരവാഹികളായ കെ.സരസമ്മ , വി.എൻ. രവീന്ദ്രൻ , ദേവസ്വം ഭാരവാഹികളായ ഷാജി ഷാജിഭവനം , പി.രാജേഷ്, കെ.എം പ്രദീപ് കുമാർ, പി.എം. രാജീവൻ, സജി കാമ്പോത്ത് എന്നിവർ സംസാരിച്ചു. ചന്ദ്രൻ മുരുക നിറപറ സമർപ്പണം നടത്തി. കിഴക്കേ ചമ്മനാട് ദേവസ്വം ഏർപ്പെടുത്തിയ രണ്ടാമത് നാദശ്രീ പുരസ്ക്കാരം ചേരാനല്ലൂർ ശങ്കരൻകുട്ടൻമാരാർക്കും രണ്ടാമത് അക്ഷരദേവതാപുരസ്ക്കാരം സുനീഷ് വാരനാടിനും സമ്മാനിച്ചു.