
ആലപ്പുഴ: സൈക്കിൾ യാത്രക്കാരനായ ഹോട്ടൽ തൊഴിലാളി കെ.എസ്.ആർ.ടി.സി ബസിടിച്ചു മരിച്ചു. എ.എൻ പുരം ഐശ്വര്യയിൽ വാടകയ്ക്ക് താമസിച്ചിരുന്ന രാജേന്ദ്രൻ (57) ആണ് മരിച്ചത്. ഇന്നലെ രാത്രി 9.15ഓടെ കൊട്ടാരപ്പാലത്തിനു സമീപമായിരുന്നു അപകടം. ചങ്ങനാശ്ശേരിയിൽ നിന്ന് ആലപ്പുഴയിലേക്ക് വരികയായിരുന്ന ബസ് സ്റ്റോപ്പിൽ നിർത്തി യാത്രക്കാരെ ഇറക്കി മുന്നോട്ട് എടുക്കുമ്പോൾ സമീപത്തുകൂടി പോയ രാജേന്ദ്രന്റെ സൈക്കിളിൽ ഇടിക്കുകയും രാജേന്ദ്രൻ ബസിനടിയിലേക്ക് വീഴുകയുമായിരുന്നു. ബസിന്റെ പിൻചക്രങ്ങൾ ദേഹത്തുകൂടി കയറിയിറങ്ങിയ രാജേന്ദ്രൻ സംഭവസ്ഥലത്തു മരിച്ചു.