ആലപ്പുഴ: ആധാരമെഴുത്ത് അസോസിയേഷൻ വനിതാ കൺവൻഷൻ ഇന്ന് ജവഹർ ബാലഭവൻ ആഡിറ്റോറിയത്തിലെ ശ്രീലതക്കുഞ്ഞമ്മ നഗറിൽ നടക്കും. രാവിലെ 9.30ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരി ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് ഇന്ദുകലാധരൻ മുഖ്യപ്രഭാഷണം നടത്തും.അഡ്വ. ഷാനിമോൾ ഉസ്മാൻ സ്കോളർഷിപ്പ് വിതരണം നിർവഹിക്കും. വനിതാ കൺവീനർ ശാരദ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും.