
ആലപ്പുഴ ഗവ. മുഹമ്മദൻസ് എൽ.പി സ്‌കൂളിലെ എസ്.എം.സി വാർഷിക പൊതുയോഗവും സംസ്ഥാന അദ്ധ്യാപക അവാർഡ് ജേതാവ് കെ.കെ ഉല്ലാസിനെ ആദരിക്കൽ ചടങ്ങും
എച്ച്.സലാംഎം.എൽ.എ ഉദ്ഘാടനം ചെയ്തു. എസ് .എം.സി ചെയർമാൻ നിസാം വലിയകുളം അദ്ധ്യക്ഷത വഹിച്ചു. അദ്ധ്യാപകൻ കെ.കെ.ഉല്ലാസിനെ എം.എൽ.എ ആദരിച്ചു. പുതിയ എസ്.എം.സി ചെയർമാനായി പി.എ.സാദത്തിനെ തിരഞ്ഞെടുത്തു. സ്‌കൂൾ പ്രഥമാദ്ധ്യാപകൻ പി.ഡി.ജോഷി സ്വാഗതവും
സ്റ്റാഫ് സെക്രട്ടറി പി.പി.ആന്റെണി നന്ദിയും പറഞ്ഞു.