
അമ്പലപ്പുഴ: പുന്നപ്ര അറവുകാട് ഐ.ടി.ഐയിൽ ജില്ലാ പഞ്ചായത്തിന്റെ നിർദ്ദേശത്തെ തുടർന്ന് അലുമിനി അസോസിയേഷൻ രൂപീകരിച്ചു. ക്ഷേത്ര യോഗം പ്രസിഡന്റ് എസ്.കിഷോർ കുമാർ ഉദ്ഘാടനം ചെയ്തു.ഐ.ടി.ഐ മാനേജേർ കെ. ഡി. ലാൽജി അദ്ധ്യക്ഷനായി.ക്ഷേത്ര യോഗം സെക്രട്ടറി പി.ടി.സുമിത്രൻ, ട്രഷറർ രാജീവ്, കൗൺസിലർമാരായ ശൈലേന്ദ്രൻ ,കലേഷ്, അനിൽകുമാർ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ കെ.സി.സുധീന്ദ്രൻ സ്വാഗതവും അദ്ധ്യാപിക രാധിക നന്ദിയും പറഞ്ഞു.