ആലപ്പുഴ : ജില്ലാ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച്, ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റർ, പുന്നപ്ര മാർ ഗ്രിഗോറിയോസ് കോളേജ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിൽ ''നിയുക്തി 2025' എന്ന പേരിൽ തൊഴിൽമേള സംഘടിപ്പിക്കും. ഒക്ടോബർ 4ന് പുന്നപ്ര മാർ ഗ്രിഗോറിയസ് കോളേജിൽ നടക്കുന്ന മേളയിൽ 20ൽപ്പരം സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തോളം ഒഴിവുകളിലേക്കാണ് അവസരം . എസ്.എസ്.എൽ.സി. , പ്ലസ് ടു, ഡിഗ്രി, എഞ്ചിനീയറിംഗ്, പാരാ മെഡിക്കൽ, ഐ.ടി.ഐ, ഡിപ്ലോമ വിദ്യാഭ്യാസ യോഗ്യതയുളള 18-40 നും ഇടയിൽ പ്രായമുളളവർക്ക് പങ്കെടുക്കാം. പ്രവേശനം സൗജന്യം. ഫോൺ: 0477-2230624, 8304057735