ആലപ്പുഴ: നെൽകർഷക സംരക്ഷണ സമിതി സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. ഇന്ന് ഉച്ചയ്ക്ക് 2ന് എസ്.എൻ.ഡി.പി യോഗം മാമ്പുഴക്കരി ഹാളിൽ (ഡോ.എം.എസ്. സ്വാമിനാഥൻ നഗർ) പ്രതിനിധി സമ്മേളനം ഡോ.കെ.സി .ജോസഫ് ഉദ്ഘാടനം ചെയ്യും. മണ്ണാറശാലക്ഷേത്രം ട്രസ്റ്റി എസ്.നാഗദാസ്, കായൽ ഗവേഷണ കേന്ദ്രം ഡയറക്ടർ ഡോ.കെ.ജി.പത്മകുമാർ എന്നിവർ സംസാരിക്കും.നാളെ ഉച്ചയ്ക്ക് 2.30 ന് നടക്കുന്ന സമാപന സമ്മേളനം രമേശ് ചെന്നിത്തല എം.എൽ.എ ഉദ്ഘാടനം ചെയ്യും .