adxfcdvc-

പൂച്ചാക്കൽ: പള്ളിപ്പുറം ഇൻഡസ്ട്രിയൽ ഗ്രോത്ത് സെന്ററിൽ പ്രവർത്തിക്കുന്ന മെഗാസീഫുഡ് ഫാക്ടറികളിൽ നിന്ന് മലിനജലം ശുചീകരിക്കാതെ ജനവാസ കേന്ദ്രങ്ങളിലേക്ക് ഒഴുക്കിവിടുന്നതിനെതിരെ സി.പി.ഐ അരൂർ ഈസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പള്ളിപ്പുറം കെ.എസ്.ഐ.ഡി.സി ഓഫീസിലേക്ക് മാർച്ചും ധർണ്ണയും നടത്തി.

സി.പി.ഐ സംസ്ഥാന കമ്മിറ്റി അംഗം അഡ്വ.എം.കെ.ഉത്തമൻ ഉദ്ഘാടനം ചെയ്തു. പള്ളിപ്പുറം എൽ.സി സെക്രട്ടറി കെ.എം. ദിപീഷ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം സെക്രട്ടറി കെ.ബാബുലാൽ സ്വാഗതം പറഞ്ഞു. ജില്ലാകമ്മിറ്റി അംഗങ്ങളായ ബീന അശോകൻ, ടി.ആനന്ദൻ, മണ്ഡലം കമ്മിറ്റി അംഗങ്ങളായ ഇ.എം.സന്തോഷ് കുമാർ, ആർ.ദിനിൽ, സ്മിത ദേവാനന്ദ്, ഷിൽജാ സലിം, വി. വിനോദ്, അഡ്വ.വി.ആർ രജിത തുടങ്ങിയവർ സംസാരിച്ചു.

ഒറ്റപ്പുന്നയിൽ നിന്ന് ആരംഭിച്ച മാർച്ചിന് ഡി.അനിൽ, പി.എ.ഫൈസൽ, സി.ടി.വേണുഗോപാൽ, എം.വി.കമലാസനൻ, മിനിസുരേന്ദ്രൻ, പ്രിയ ജയറാം, കവിതസജീവ് തുടങ്ങിയവർ നേതൃത്വം നൽകി.തുടർന്ന് നിവേദനം കൈമാറി.