കായംകുളം : കെ.പി.എ.സി സ്‌കൂൾ ഒഫ് ആർട്ട്‌സിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള പോറ്റിസാർ സ്മാരക പഞ്ചരാത്രം സംഗീത നൃത്ത പരിപാടി നാളെ തുടങ്ങി ഒക്ടോബർ രണ്ടിന് സമാപിക്കും. നാളെ വൈകിട്ട് ആറിന് സമ്മേളനം മന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്യും. ഏഴിന് ഫാ.എം.പി.ജോർജ്ജിന്റെ സംഗീതസദസ്. 29 ന് 6.30 ന് ചെന്നൈ ആദിത്യനാരായണന്റെ സംഗീതസദസ്. 30 ന് വൈകിട്ട് 6.30 ന് മാൻഡൊലിൻകച്ചേരി, ഒക്ടോബർ ഒന്നിന് വൈകിട്ട് 6.30 ന് നൃത്തസന്ധ്യ. രണ്ടിന് രാവിലെ ഒമ്പതിന് വിദ്യാരംഭം, 6.30 ന് സംഗീതസദസ്.