ആലപ്പുഴ: കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിന്റെ വോട്ടു കൊള്ളയ്‌ക്കെതിരെ എ.ഐ.സി.സി ആഹ്വാനം ചെയ്ത അഞ്ചുകോടി ഒപ്പുശേഖരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 2.30 ന് കെ.സി. വേണുഗോപാൽ എം.പി നിർവഹിക്കും. ഡി.സി.സി പ്രസിഡന്റ് അഡ്വ. ബി. ബാബുപ്രസാദ് അദ്ധ്യക്ഷത വഹിക്കും.കൈതവന വാർഡിൽ ഒപ്പുശേഖരണവും തുടർന്ന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ കൺവെൻഷനും നടക്കും.