കായംകുളം :സർക്കാരിന്റെ വികലമായ വിദ്യാഭ്യാസ നയങ്ങൾക്കെതിരെ കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്ന് ആരംഭിച്ച വാഹന പ്രചരണ ജാഥ മാറ്റൊലിയുടെ ആലപ്പുഴ ജില്ലയിലെ പര്യടന പരിപാടിയുടെ സമാപന സമ്മേളനം കായംകുളത്ത് സി.ആർ മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ടി.സൈനുലാബ്ദീൻ അദ്ധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ് ബി.ബിജു,സംസ്ഥാന സെക്രട്ടറിമാരായ ജോൺ ബോസ്കോ,ആർ തനുജ,സി.ആർ ചന്ദ്രൻ,ബി.സുനിൽകുമാർ,ജില്ലാ പ്രസിഡന്റ് കെ.ഡി.അജിമോൻ,ശ്രീകൃഷ്ണൻ കൊപ്പാറേത്ത് എന്നിവർ സംസാരിച്ചു.