ആലപ്പുഴ : ദേശീയ ആയുർവേദ ദിനാചരണത്തിന്റെ ഭാഗമായി ശ്രീരുദ്ര ആയുർവേദ മൾട്ടി സ്പെഷ്യാലിറ്റി ആശുപത്രിയും നൈമിഷാരണ്യം സേവാപ്രതിഷ്ഠാനും ചേർന്ന് സംഘടിപ്പിക്കുന്ന സൗജന്യ അസ്ഥിസാന്ദ്രത നിർണയ പരിശോധനയും മെഡിക്കൽ ക്യാമ്പും ഇന്ന് ഉച്ചയ്ക്ക് 2 മണി മുതൽ ആറുവരെ ആലപ്പുഴ ശ്രീരുദ്ര ആയുർവേദ ആശുപത്രിയിൽ നടക്കും. ഓസ്റ്റിയോ പോറോസിസ്, ഓസ്റ്റിയോപീനിയ എന്നീ രോഗാവസ്ഥകളെയും അസ്ഥിതേയ്മാനത്തെയും നിർണയിക്കുന്നതിനുള്ള പരിശോധനയാണ് ക്യാമ്പിൽ സൗജന്യമായി ഏർപ്പെടുത്തിയിട്ടുള്ളത്. ആദ്യം രജിസ്റ്റർ ചെയ്യുന്ന 100 പേർക്കാകും സേവനം. രജിസ്ട്രേഷന് : 0477 2266778, 9400966645 ( ഉച്ചയ്ക്ക് 12വരെ)