കുട്ടനാട് : എസ്. എൻ. ഡി.പി യോഗം കുട്ടനാട് യൂണിയൻ വൈദികയോഗം നേതൃത്വത്തിൽ ബോധാനന്ദസ്വാമികളുടെ 98-ാമത് സമാധിദിനം ആചരിച്ചു. 4070-ാം നമ്പർ ചതുർത്ഥ്യാകരി ശാഖാ വക ഗുരുദേവ ക്ഷേത്രാങ്കണത്തിൽ നടന്ന ചടങ്ങ് യൂണിയൻ കൺവീനർ സന്തോഷ് ശാന്തി ഉദ്ഘാടനം ചെയ്തു. വൈദികയോഗം പ്രസിഡന്റ് കമലാസനൻ ശാന്തി അദ്ധ്യക്ഷനായി.യൂണിയൻ അഡ്മിനിസ്ട്രേറ്റിവ് കമ്മിറ്റിയംഗം പ്രദീപ് കുമാർ, ബിജു തങ്കപ്പൻ , സജിനി മോഹൻ, സുധീർ, മോഹനൻശാന്തി, പ്രോമോദ് ശാന്തി എന്നിവർ സംസാരിച്ചു.