ഹരിപ്പാട്: തൃക്കുന്നപ്പുഴ മേഖലയിൽ കുട്ടികൾക്കിടയിൽ വ്യാപകമായി മുണ്ടിനീര്പടർന്ന് പിടിക്കുകയാണ്. ഈ വിഷയത്തിന്റെ ഗൗരവം പരിഗണിച്ചു അടിയന്തരമായി ആരോഗ്യവകുപ്പ് സംവിധാനങ്ങൾ വിന്യസിക്കണമെന്ന് രമേശ് ചെന്നിത്തല ആരോഗ്യ മന്ത്രിയോട് ആവശ്യപ്പെട്ടു. ഈ വിഷയം ആരോഗ്യവകുപ്പിന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട് എന്നും വിഷയം ഗൗരവമായി പരിഗണിക്കുമെന്നും അടിയന്തര നടപടികൾ സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വീണ ജോർജ് രമേശ് ചെന്നിത്തലക്ക് ഉറപ്പു നൽകി.