
അരൂർ: ദേശീയപാത നിർമ്മാണം നടക്കുന്ന അരൂർ ചന്തിരൂരിലെ സ്‌നോമാൻ കോൾഡ് സ്റ്റോറേജിൽ സൂക്ഷിക്കാനായി പൂനയിൽ നിന്ന് കിൻഡർ ജോയ് സ്വീറ്റ്സ് കയറ്റി വന്ന കവചിത വാഹനം മറിഞ്ഞു. ഇന്നലെ വൈകിട്ട് നാലുമണിയോടെ സ്ഥാപനത്തിലേക്ക് കയറ്റുമ്പോഴായിരുന്നു സംഭവം. ഈ ഭാഗത്ത് റോഡരികിൽ ഗർഡറുകൾ ഉയർത്താനുള്ള ക്രെയിൻ നീക്കത്തിനായി റെയിലുകൾ ഘടിപ്പിച്ചിട്ടുണ്ട്. വളരെ ഉയർത്തി ഘടിപ്പിച്ചിരിക്കുന്ന റെയിലുകളിലൂടെ കടന്നുവേണം വാഹനങ്ങൾക്ക് കോൾഡ് സ്റ്റോറേജിൽ ലോഡ് എത്തിക്കാൻ. വാഹനം കയറാനാവശ്യമായ ഉയരത്തിൽ കോൺക്രീറ്റ് മെറ്റലോ, കോൺക്രീറ്റോ റെയിലിനോട് ചേർത്ത് ഇല്ലാതിരുന്നതാണ് വാഹനം മറിയാൻ കാരണമെന്നാണ് ഡ്രൈവർ പറയുന്നത്. റെയിൽപാളങ്ങൾ ഘടിപ്പിക്കുമ്പോൾ വാഹനങ്ങൾക്ക് കടന്നുപോകാൻ ആവശ്യമായ സുരക്ഷിതത്വമൊരുക്കണമെന്ന ആവശ്യം ഇതോടെ ഉയർന്നിട്ടുണ്ട്.