
ആലപ്പുഴ : കേരളത്തിലെ സഹകരണ ജീവനക്കാരുടെ ഏറ്റവും വലിയ സംഘടനയായ കേരള കോ- ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്റെ ജില്ലാ സമ്മേളനം ഇന്നും നാളെയും ആലപ്പുഴ കയർക്രാഫ്റ്റ് കൺവൻഷൻ സെന്ററിൽ നടക്കും. സംഘടന രൂപീകരിക്കപ്പെട്ടിട്ട് 50 വർഷം പിന്നിട്ടു. ഇന്ന് വൈകിട്ട് 3ന് 'കേന്ദ്ര നിലപാടുകളും സഹകരണ മേഖലയും ' എന്ന വിഷയത്തിൽ നടക്കുന്ന സെമിനാർ സംസ്ഥാന ട്രഷറർ പി.എസ്.ജയചന്ദ്രൻ ഉദ്ഘാടനം ചെയ്യും.ആർ.രവീന്ദ്രൻ അദ്ധ്യക്ഷനാകും. തുടർന്ന് ജീവനക്കാരുടെ കലാപരിപാടികൾ നടക്കും. നാളെ രാവിലെ പ്രതിനിധി സമ്മേളനം സി.ഐ.ടി.യു ദേശീയ കൗൺസിലംഗം ആർ.നാസർ ഉദ്ഘാടനം ചെയ്യും. സ്വാഗത സംഘം ചെയർമാൻ എച്ച്.സലാം അദ്ധ്യക്ഷനാകും. യാത്രയയപ്പ് സമ്മേളനം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി പി.ഗാനകുമാർ ഉദ്ഘാടനം ചെയ്യും.