ആലപ്പുഴ: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ ജില്ലയിൽ വീണ്ടും ഒന്നാം സ്ഥാനം കരസ്ഥമാക്കി പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത്. പദ്ധതിയിൽ ഒന്നാം സ്ഥാനത്ത് എത്തിക്കുന്നതിന് പ്രവർത്തിച്ച ബ്ലോക്ക്, ഗ്രാമപഞ്ചായത്ത് ജീവനക്കാരെ പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് ആദരിച്ചു. ചടങ്ങ് പ്രസിഡന്റ് മേരി ടെൽഷ്യ ഉദ്ഘാടനം ചെയ്തു. തൊഴിലുറപ്പ് പദ്ധതിയിൽ ബ്ലോക്കിൽ ഏറ്റവും കൂടുതൽ പോയിന്റ് നേടി പട്ടണക്കാട് ഗ്രാമപഞ്ചായത്ത് ഒന്നാം സ്ഥാനവും വയലാർ ഗ്രാമപഞ്ചായത്ത് രണ്ടാം സ്ഥാനവും നേടി. ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആർ. ജീവൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റുമാരായ വി.ജി. ജയകുമാർ, ടി.എസ്. ജാസ്മിൻ, വൈസ് പ്രസിഡന്റുമാരായ എം.ജി. നായർ, സി.ഒ. ജോർജ്, ഹസീന സാദിഖ്, ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷ വിജയകുമാരി, ബ്ലോക്ക് പഞ്ചായത്തംഗം എ.യു. അനീഷ്, സെക്രട്ടറി കെ. മൃദുല, ജോയിന്റ് ബി.ഡി.ഒ ഷാജി തുടങ്ങിയവർ പങ്കെടുത്തു.