
മുഹമ്മ : മുഹമ്മ പുളിക്കൽ ഇളങ്കാവ് ശിവക്ഷേത്രത്തിലെ നവാഹയജ്ഞത്തിനും മഹാനവരാത്രി മഹോത്സത്തിനും തുടക്കമായി. എസ് മുരളീകൃഷണൻ ചെറുകണ്ണാട്ടുചിറ ഭദ്രദീപം തെളിച്ചു. ക്ഷേത്രം മേൽശാന്തി അരുൺ ശാന്തി ചടങ്ങുകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. ഗോപാലകൃഷ്ണൻ പന്തലിപ്പറമ്പിലാണ് യജ്ഞാചാര്യൻ. ദേവസ്വം പ്രസിഡന്റ് പി.എം രഘുവരൻ പുളിക്കൽ ആചാര്യവരണം നടത്തി. ലളിതാസഹസ്രനാമം, സരസ്വതീപൂജ , ദേവീ ഭാഗവത പാരായണം, അഷ്ടോത്തരമന്ത്രാർച്ചന,ഘൃത സേവ എന്നിവ നടന്നു. 30ന് പൂജവയ്പ്പ്, ഒക്ടോബർ 2ന് പൂജയെടുപ്പ്,വിദ്യാരംഭം. ദേവസ്വം പ്രസിഡന്റ് പി.എം രഘുവരൻ, സെക്രട്ടറി സി.എസ് മനോഹരൻ, വൈസ് പ്രസിഡന്റ് വി.ഡി പ്രസാദ്, ശ്രീപാർവതി, ജോയിന്റ് സെക്രട്ടറിമാരായ സി.കെ ബൈജു ചിറയിൽ,യു.എസ് പ്രദീപ് കുമാർ ഉദനം പറമ്പ്, രക്ഷാധികാരി ഗോപി പന്തലിപ്പറമ്പ് എന്നിവർ നേതൃത്വം നൽകും.