
മുഹമ്മ: കേരള സർക്കാരും നാഷണൽ ആയുഷ് മിഷൻ കേരളയും സംഘടിപിച്ച ദേശീയ ശിൽപ്പശാലയിൽ പങ്കെടുക്കാനെത്തിയ വിദഗ്ദ ഡോക്ടർമാരുടെ സംഘം മുഹമ്മ ഗവ. ആയുർവേദ ആശുപത്രി സന്ദർശിച്ചു. 2025 ആയുഷ് കായകൽപ് രണ്ടാം സ്ഥാനം കരസ്ഥമാക്കിയ ആതുരാലയം എന്ന നിലയിലാണ് മുഹമ്മ ആയുർവേദ ആശുപത്രി സന്ദർശിച്ചത്. കമ്മ്യൂണിറ്റി ഹെൽത്ത് ഓഫീസർ ഡോ.വി.എസ് ശശികല, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സി.ഡി. വിശ്വനാഥൻ, പഞ്ചായത്തംഗങ്ങളായ ഷെജിമോൾ സജീവ്, കുഞ്ഞുമോൾ ഷാനവാസ് ,വിനോമ്മ രാജു, പ്രൊഫസർ പി. എ. കൃഷ്ണപ്പൻ എന്നിവർ ചേർന്ന് സംഘത്തെ സ്വീകരിച്ചു. ആശുപത്രിയിലെ ഡിപ്പാർട്ടുമെന്റുകളുടെ പ്രവർത്തനം പ്രതിനിധികൾ നോക്കി കണ്ടു.