
മുഹമ്മ: ഒരു ലക്ഷം കർഷക സമിതി അംഗങ്ങളുടെ പെൻഷൻ, ഗ്രാറ്റുവിറ്റി തുടങ്ങിയ ആനുകൂല്യങ്ങൾക്ക് സർക്കാർ പൊതുഫണ്ട് അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമിതി സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ കളക്ടറേറ്റ് പടിക്കൽ നടത്തിവന്ന രാപകൽ സമരം സമാപിച്ചു. യു.ഡി.എഫ് ജില്ലാ ചെയർമാൻ സി.കെ. ഷാജി മോഹൻ ഉദ്ഘാടനം ചെയ്തു. സമിതി സംസ്ഥാന പ്രസിഡന്റ് കെ.പി. ബൈജു അദ്ധ്യക്ഷത വഹിച്ചു. ഡി സി സി ജനറൽ സെക്രട്ടറി ആർ.ശശിധരൻ, കെ.ആർ. രാജാറാം, കെ.സി. ആന്റണി,സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ആർ. സാജുമോൻ, ബിന്ദു ചുനക്കര, ഇയ്യോബ് ജോൺ ഇടുക്കി, ജാനകി പുതുപരിയാരം, വി.എസ്. ശ്രീകുമാർ മുഹമ്മ, കൊച്ചുമോൻ അമ്പലപ്പുഴ എന്നിവർ സംസാരിച്ചു.