cdvfvgxf

മുഹമ്മ: മണ്ണഞ്ചേരി ശ്രീ പൂഞ്ഞിലിക്കാവിൽ കാവുങ്കൽ ദേവീക്ഷേത്രത്തിൽ ദേവീഭാഗവത നവാഹജ്ഞാനയജ്ഞത്തോടനുബന്ധിച്ച് നടന്ന വിദ്യാഗോപാല മന്ത്രാർച്ചന ഭക്തിസാന്ദ്രമായി. എൻ. അനിൽ കുമാർ ഭദ്രദീപം പ്രകാശനം നിർവ്വഹിച്ചു. ചടങ്ങുകൾക്ക് ക്ഷേത്രയോഗം പ്രസിഡന്റ് വി. സി. വിശ്വമോഹൻ, സെക്രട്ടറി കെ. പി. ഉണ്ണികൃഷ്ണൻ , ദേവസ്വം മാനേജന്മാരായ ബി. രാജേന്ദ്ര പ്രസാദ് , കെ. എസ്. ജനാർദ്ദന പൈ എന്നിവർ നേതൃത്വം നൽകി.