ചാരുംമൂട്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാവേലിക്കര ഭദ്രാസന യുവജന പ്രസ്ഥാനത്തിന്റെ യും രജതജൂബിലി ആഘോഷിക്കുന്ന കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് പള്ളിയുടെയും ആഭിമുഖ്യത്തിൽ നാളെ ഉച്ചയ്ക്ക് 2 ന് യൂത്ത് കോൺക്ലേവ് സംഘടിപ്പിക്കും. കരിമുളയ്ക്കൽ സെന്റ് ഗ്രിഗോറിയോസ് പള്ളിയിലാണ് കോൺക്ലേവ് നടക്കുന്നത്. ഇടവക വികാരി ഫാ.സാംകുട്ടമ്പേരൂർ സംസാരിക്കും. കോട്ടയം ബസേലിയോസ് കോളേജ് മലയാള വിഭാഗം മേധാവി ഡോ.തോമസ് കുരുവിള മോഡറേറ്ററായിരിക്കും. യുവജന നേതാക്കളായ ചിന്താ റോം, അബിൻ വർക്കി,സന്ദീപ് വചസ്പതി തുടങ്ങിയവർ പങ്കെടുക്കും. മാവേലിക്കര ഭദ്രാസനത്തിൽ കീഴിലുള്ള 52 ദേവാലയങ്ങളിൽ നിന്നായി 400 ഓളം പേർ കോൺക്ലേവിൽ പങ്കെടുക്കുമെന്ന് ഇടവക വികാരി ഫാ.സാം കുട്ടംപേരൂർ, ആഘോഷ കമ്മിറ്റി കൺവീനർ കെ.ബാബു, ഭദ്രാസന യുവജനപ്രസ്ഥാനം ജോ.സെക്രട്ടറി അബി എബ്രഹാം കോശി, യുവജനപ്രസ്ഥാനം യൂണിറ്റ് സെക്രട്ടറി മോൻസി മോനച്ചൻ, പബ്ളിസിറ്റി കമ്മിറ്റി കൺവീനർ അജു യോഹന്നാൻ എന്നിവർ അറിയിച്ചു.