ambala

അമ്പലപ്പുഴ: അമ്പലപ്പുഴ ഫോക്കസിന്റെ നവരാത്രി മഹോത്സവത്തോടനുബന്ധിച്ചുള്ള തിലകൻ നാടകോത്സവത്തിനും അമ്പലപ്പുഴ ബ്രദേഴ്സ് സംഗീതോത്സവവത്തിനും തുടക്കമായി. ഏഴ് ദിവസം നീണ്ടു നിൽക്കുന്ന മഹോത്സവം ഒക്ടാബർ രണ്ടിന് സമാപിക്കും. കുഞ്ചൻ നമ്പ്യാർ സ്മാരക സമിതി ചെയർമാൻ പ്രെഫ.എൻ.ഗോപിനാഥ പിള്ള ഉദ്ഘാടനം ചെയ്തു. ഫോക്കസ് ചെയർമാൻ സി.രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. ജനറൽസെക്രട്ടറി വി.രംഗൻ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പഞ്ചായത്തംഗം ആർ.ജയരാജ്, ചീഫ് കോ-ഓർഡിനേറ്റർ എം.സോമൻ പിള്ള, സെക്രട്ടറി ഡോ.ജെ. മല്ലിക തുടങ്ങിയവർ സംസാരിച്ചു. സമാപനസമ്മേളനം എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്യും. സി.രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിക്കും.