മാന്നാർ: ചോരാത്ത വീട് പദ്ധതിയിൽ നിർമ്മിക്കുന്ന 51-ാമത് വീടിന്റെ നിർമ്മാണോദ്ഘാടനം 29 ന് നടക്കും. രാവിലെ 9 ന് ഫോക്‌ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ ഉദ്ഘാടനം നിർവഹിക്കും. പദ്ധതി ചെയർമാൻ കെ.എ. കരീം അദ്ധ്യക്ഷത വഹിക്കും. മാന്നാർ യു.ഐ. ടി. കോളജ് മുൻ പ്രിൻസിപ്പൽ ഡോ.വി.പ്രകാശ് കൈമളിന്റെ സഹകരണത്തോടെ മാന്നാർ ഇരമത്തൂർ സുനിൽ ഭവനത്തിൽ സുനിലിന്റെ കുടുംബത്തിനാണ് വീട് നവീകരിച്ച് നൽകുന്നത്.