ചെന്നിത്തല: അഖിലേന്ത്യ ജനാധിപത്യ മഹിള അസോസിയേഷൻ തൃപ്പെരുന്തുറ മേഖല സമ്മേളനം ചെന്നിത്തല പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ ജില്ല വൈസ് പ്രസിഡന്റ് ടി.സുകുമാരി ഉദ്ഘാടനം ചെയ്തു. മേഖല പ്രസിഡന്റ് അജിതകുമാരി അദ്ധ്യക്ഷയായി. സ്വാഗത സംഘം ചെയർമാൻ ടി.എ സുധാകരക്കുറുപ്പ്, ഏരിയ സെക്രട്ടറി ബെറ്റ്സി ജിനു, മേഖല സെക്രട്ടറി അജിത ദേവരാജൻ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിജയമ്മ ഫിലേന്ദ്രൻ, ശ്രീദേവി രാജേന്ദ്രൻ, ഉമാ താരാനാഥ്, ലേഖ സജീവ്, സി.പി.എം ഏരിയ കമ്മിറ്റിയംഗങ്ങളായ ആർ.സഞ്ജീവൻ, ഡി.ഫിലേന്ദ്രൻ എന്നിവർ സംസാരിച്ചു. ഭാരവാഹികൾ: ശ്രീദേവി രാജേന്ദ്രൻ (പ്രസിഡന്റ്), ശ്രീകുമാരി, രേണുക, സുധാമണി (വൈസ് പ്രസിഡന്റുമാർ), വിജയമ്മ ഫിലേന്ദ്രൻ (സെക്രട്ടറി), സുധ സുരേഷ്, പ്രസന്ന (ജോയിൻ്റ് സെക്രട്ടറിമാർ), ഉഷ പ്രസാദ് (ട്രഷറർ).