മാവേലിക്കര: കണ്ണമംഗലം വടക്ക് കൊഴിഞ്ഞനല്ലൂർ ദുർഗ്ഗാ ഭഗവതി ക്ഷേത്രത്തിൽ ക്ഷേത്ര ഉപദേശക സമിതി കൊഴിഞ്ഞനല്ലൂർ ഭഗവതിയുടെ പേരിൽ തിരുവിതാംകൂർ ദേവസ്വം ബോർഡിലേയ്ക്ക് മേടിച്ച വസ്തുവിന്റെ പ്രമാണം കൈമാറ്റയോഗം ദേവസ്വം ബോർഡ് മെമ്പർ അഡ്വ.എ.അജികുമാർ ഉദ്ഘാടനം ചെയ്തു. ക്ഷേത്ര ഉപദേശക സമിതി പ്രസിഡന്റ് പി.ദിലീപ്‌കുമാർ അദ്ധ്യക്ഷനായി. സമിതി സെക്രട്ടറി ആർ.ഗോപകുമാർ പ്രമാണം കൈമാറ്റം നടത്തി. ക്ഷേത്രതന്ത്രി കല്ലംമ്പള്ളിമഠം വാമനൻ നമ്പൂതിരി, മാവേലിക്കര ദേവസ്വം കമ്മീഷണർ അഖിൽ ജി.കുമാർ, ചെട്ടികുളങ്ങര അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എസ്.രാജശ്രീ, സമിതി വൈസ് പ്രസിഡന്റ് കെ.ഭാസ്കരൻ, പൗർണ്ണമി സംഘം പ്രസിഡന്റ് പ്രസന്ന ധനപാലൻ, സെക്രട്ടറി തങ്കമണി എസ്.നായർ എന്നിവർ സംസാരിച്ചു.