
മാന്നാർ: ശ്രീനാരായണ ഗുരുദേവന്റെ കൃതികൾ, സൂക്തങ്ങൾ, കീർത്തനങ്ങൾ, ശ്രീനാരായണ ധർമ്മം എന്നിവയടങ്ങിയ ഗുരുസ്മൃതി മൊബൈൽ ആപ്ലിക്കേഷൻ ക്യു.ആർ കോഡ് സമർപ്പണം നടത്തി. എസ്.എൻ.ഡി.പി യോഗം മാന്നാർ യൂണിയൻ 1926-ാം നമ്പർ ഇരമത്തൂർ ആർ.ശങ്കർ മെമ്മോറിയൽ ശാഖയിലാണ് ആനന്ദം ചാനലിന്റെ നേതൃത്വത്തിൽ ക്യു.ആർ കോഡ് സമർപ്പണം നടന്നത്. ശാഖാ വൈസ് ചെയർമാൻ സന്തോഷ് ശാരദാലയം, കൺവീനർ കെ.വി സുരേഷ് കുമാർ, ശാഖാ അഡ്കമ്മറ്റിയംഗങ്ങളായ വിജയൻ എം.കെ, ചന്ദ്രൻ കണ്ണംപള്ളി, വനിതാ സംഘംവൈസ് ചെയർപേഴ്സൺ ശ്രീദേവി ഉത്തമൻ, കൺവിനർ ബിജി സന്തോഷ്, കമ്മറ്റിയംഗങ്ങളായ രമണി നാരായണൻ, ഷീലാ രാധാകൃഷ്ണൻ ആശാ സുരേഷ്, അർച്ചന സുരേഷ്, ആനന്ദം ചാനൽസംഘാടകരായ ബിജു ചാങ്ങയിൽ, അഭിജിത്ത് ബിജു എന്നിവർ പങ്കെടുത്തു. എല്ലാ ഗുരുഭക്തർക്കും ഈ മൊബൈൽ ആപ്ലിക്കേഷനിലൂടെ പ്രാർത്ഥനകളും പഠനങ്ങളും നടത്തുവാൻ കഴിയുമെന്ന് ആനന്ദം ചാനൽ സംഘാടകർ പറഞ്ഞു.