ആലപ്പുഴ: കളരിപ്പയറ്റ് അസോസിയേഷന്റെ പിടിവാശികാരണം കുട്ടികൾക്ക് ജില്ലാ ചാമ്പ്യൻഷിപ്പിൽ മത്സരിക്കാനാവുന്നില്ലെന്ന ആരോപണവുമായി കളരിപ്പയറ്റ് അക്കാഡമി. ഇന്ന് ജില്ലാതല കളരിപ്പയറ്റ് ചാമ്പ്യൻഷിപ് വണ്ടാനത്ത് നടക്കാനിരിക്കെ,​ മുൻവൈരാഗ്യത്തിന്റെ പേരിൽ അക്കാഡമിയെ കളരിപ്പയറ്റ് അസോസിയേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ഒഴിവാക്കുകയാണെന്ന് ഏകവീര കളരിപ്പയറ്റ് അക്കാഡമി പരിശീലകൻ വിഷ്ണുലാൽ ആരോപിച്ചു. അക്കാഡമിക്ക് മെമ്പർഷിപ് നൽകാൻ അസോസിയേഷൻ തയ്യാറാവുന്നില്ല. 2023ൽ നടന്ന മത്സരത്തിൽ അക്കാഡമിയിൽ നിന്നുള്ള കുട്ടി മറ്റൊരു അക്കാഡമിയുടെ പേരിൽ പങ്കെടുത്തിരുന്നു. എന്നാൽ,​ സംസ്ഥാന ജനറൽ സെക്രട്ടറിയായ ബാബുരാജ് മത്സരത്തിന്റെ വിധികർത്താവായി എത്തി കുട്ടിക്ക് മാർക്ക് നൽകിയില്ല.പലതവണ ആവശ്യപ്പെട്ടിട്ടും സർട്ടിഫിക്കറ്റു പോലും നൽകാൻ കൂട്ടാക്കിയില്ലെന്നും വിഷ്ണുലാൽ പറഞ്ഞു. എന്നാൽ,​ അസോസിയേഷനിലുള്ള അക്കാ‌ഡമിയിലെ കുട്ടികൾക്ക് മാത്രമാണ് കളരിപ്പയറ്റിൽ പങ്കെടുക്കാൻ അവസരം നൽകുകയുള്ളു എന്ന് സംസ്ഥാന ജോയിന്റ് സെക്രട്ടറി ബാബു രാജ് പറഞ്ഞു.മെമ്പർഷിപ്പുള്ള അക്കാ‌ഡമിയിൽ നിന്ന് വന്ന എല്ലാ കുട്ടികൾക്കും സർട്ടിഫിക്കറ്റ് വിതരണം ചെയ്തിട്ടുണ്ട്. സംസ്ഥാന ജനറൽ സെക്രട്ടറി ആയതിൽ പിന്നെ താൻ ജില്ലാ ചാമ്പ്യൻഷിപ്പൽ വിധികർത്താവായിട്ടില്ലെന്നും ബാബുരാ‌ജ് പറഞ്ഞു.